ഇന്റർ മിലാനെ അട്ടിമറിച്ച് ജെനോവ

സീരി ഏ യിൽ ഇന്റർ മിലാന് കനത്ത തിരിച്ചടി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇന്ററിനെ ജെനോവ അട്ടിമറിച്ചത്. ബോലോഞായെ തകർത്ത് വിജയവഴികളിലേക്ക് തിരിച്ചെത്തിയ ഇന്ററിന്റെ വിജയക്കുതിപ്പ് ഒരു മത്സരത്തിലേക്ക് മാത്രമായി ചുരുങ്ങി. പത്ത് മത്സരങ്ങളിൽ നിന്നും വിജയമില്ലാതെ ബൊളോഞ്ഞായെ തകർത്ത ഇന്റർ ഒട്ടേറെ പ്രതീക്ഷയുമായിട്ടായിരുന്നു ജെനോവയ്ക്കെതിരെ ഇറങ്ങിയത്. എന്നാൽ ജെനോവ നേടിയത് അർഹിക്കുന്ന വിജയമായിരുന്നു. മുൻ ഇന്റർ താരം ഗൊരാൻ പണ്ടെവ് ആണ് ജെനോവയുടെ വിജയ ശില്പി.

ആദ്യ പകുതിയുടെ അവസാനത്തിൽ ഇന്ററിന്റെ ഓൺ ഗോളിലൂടെയാണ് ജെനോവ ലീഡ് നേടിയത്. സ്‌ക്രിനിയയുടെ ക്ലിയറൻസ് റാനൊച്ചിയയുടെ കാലിൽ തട്ടി ഇന്ററിന്റെ വലകുലുങ്ങി. രണ്ടാം പകുതിയുടെ തുടക്കത്തിൽ പണ്ടെവിലൂടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇന്റർ വിജയം പിടിച്ചെടുത്തു. ഈ പരാജയത്തോടുകൂടി ഇന്റർ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഉദിനീസിനെ പരാജയപ്പെടുത്തിയ റോമാ ഇന്ററിനെ മറികടന്നു മൂന്നാം സ്ഥാനത്തേക്കുയർന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial