Site icon Fanport

ബ്രഷയ്ക്കും ഇന്ററിനും ഇന്ന് വിജയിച്ചെ പറ്റൂ

ഇന്ന് സീരി എയിൽ നടക്കുന്ന മത്സരത്തിൽ ഇന്റർ മിലാൻ ബ്രെഷയെ നേരിടും. രണ്ട് ക്ലബുകൾക്കും നിർണായക പോരാട്ടമാണിത്. മിലാനിൽ നടക്കുന്ന പോരാട്ടത്തിൽ വിജയിച്ചാൽ മാത്രമെ കിരീട പ്രതീക്ഷ നിലനിർത്താനും യുവന്റസിനും ലാസിയോക്കും മേൽ സമ്മർദ്ദം ചെലുത്താനും ഇന്റർ മിലാനാവുകയുള്ളൂ‌. 28 മത്സരങ്ങളിൽ നിന്ന് 61 പോയന്റാണ് ഇപ്പോൾ ഇന്റർ മിലാന് ഉള്ളത്.

മൂന്നാമതുള്ള ഇന്റർ മിലാൻ ഇപ്പോഴും ഒന്നാമതുള്ള യുവന്റസിനേക്കാൾ എട്ടു പോയന്റ് പിറകിലാണ്. ബ്രെഷയ്ക്കും ഈ മത്സരം നിർണായകമാണ്. 18 പോയന്റ് മാത്രമുള്ള ബ്രെഷ ഇപ്പോൾ ലീഗിൽ 19ആം സ്ഥാനത്താണ്. വിജയിച്ച് ലീഗിൽ നിൽക്കാം എന്ന പ്രതീക്ഷ നിൽനിർത്താൻ ആണ് ബ്രെഷ ആഗ്രഹിക്കുന്നത്.

Exit mobile version