ഇന്റർ മിലാന് തുടർച്ചയായ നാലാം മത്സരത്തിലും വിജയമില്ല

20201109 012532
- Advertisement -

സീരി എ സീസണിലെ ഇന്റർ മിലാന്റെ തുടക്കം മോശമായി തന്നെ തുടരുകയാണ്. ഒരു മത്സരത്തിൽ കൂടെ കോണ്ടെയുടെ ടീം പോയിന്റ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്‌. ഇന്ന് കരുത്തരായ അറ്റലാന്റയെ ആയിരുന്നു ലീഗിൽ ഇന്റർ മിലാൻ നേരിട്ടത്. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. അറ്റലാന്റയുടെ ഹോം ഗ്രൗണ്ട വെച്ചു നടന്ന മത്സരത്തിൽ 58ആമത്തെ മിനുട്ടിൽ ആഷ്‌ലി യങിന്റെ പാസിൽ നിന്ന് ലൗട്ടാരോ മാർട്ടിനെസ്ടി ഇന്ററിനെ മുന്നിലെത്തിച്ചു എങ്കിലും ലീഡ് സംരക്ഷിക്കാൻ അവർക്ക് ആയില്ല.

79 മത്തെ മിനുട്ടിൽ ലുയിസ് മുറിയലിന്റെ പാസിൽ നിന്ന് മിറാൻചുകിലൂടെ അറ്റലാന്റ സമനില ഗോൾ കണ്ടെത്തി. അവസാന നാലു മത്സരങ്ങളിൽ ഒരു മത്സരം പോലും ഇന്ററിന് വിജയിക്കാൻ ആയിട്ടില്ല. ഏഴു മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്ത് നിൽക്കുകയാണ് ഇന്റർ ഇപ്പോൾ. 13 പോയിന്റുള്ള അറ്റലാന്റ ആറാം സ്ഥാനത്താണ്.

Advertisement