21 മിനുട്ടിൽ നാലു ഗോളുകളുമായി ഇക്കാർഡി, ഇന്ററിന് വമ്പൻ ജയം

- Advertisement -

അർജന്റീനൻ മൗറോ ഇക്കാർഡിയുടെ വിളയാട്ടം കണ്ട മത്സരത്തിൽ ഇന്റർ മിലാന് തകർപ്പൻ ജയം. ഇന്ന് സാമ്പ്ഡോറിയയെ നേരിട്ട ഇന്റർ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആണ് ഇന്ന് വിജയിച്ചത്. ആദ്യ ഹാഫ് ഹാട്രിക്ക് ഉൾപ്പെടെ 21 മിനുട്ടിനിടെ 4 ഗോളുകളാണ് ഇന്ന് ഇക്കാർഡി നേടിയത്.

30, 31, 44, 51 മിനുട്ടുകളിലായിരു‌ന്നു ഇക്കാർഡിയുടെ ഗോളുകൾ. പെരിസിചാണ് അഞ്ചാം ഗോൾ നേടിയത്. ഇന്നത്തെ ഗോളുകളോടെ സീരി എയിൽ 100 ഗോളുകൾ എന്ന നേട്ടത്തിൽ എത്തി ഇക്കാർഡി. 180 മത്സരങ്ങളിലാണ് ഇക്കാർഡി 100 ഗോളിൽ എത്തിയത്.

28 മത്സരങ്ങളിൽ 55 പോയന്റുമായി ടേബിളിൽ നാലാം സ്ഥാനത്താണ് ഇന്റർ മിലാൻ ഇപ്പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement