Site icon Fanport

ഇന്റർ മിലാന് തോൽവി, നാപോളിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകുന്നു

റെനാറ്റോ ഡാൾആറ സ്റ്റേഡിയത്തിൽ ഇന്റർ മിലാൻ ബൊലോഗ്‌നയോട് 1-0ന് അമ്പരപ്പിക്കുന്ന തോൽവി ഏറ്റുവാങ്ങിയതോടെ സീരി എ കിരീടം നാപോളിയിലേക്ക് തന്നെ അടുക്കുമെന്ന് ഏതാണ്ട് തീരുമാനം ആയി. ഇന്ന് ഇന്റർ മിലാൻ തങ്ങളുടെ താരനിബിഡമായ ആക്രമണ നിരയുമായി ഇറങ്ങിയിട്ടും കളിയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞില്ല.

ഇന്റർ 23 02 26 19 28 14 974

ഇന്ററിന്റെ മങ്ങിയ പ്രകടനം മുതലെടുത്ത ബൊലോഗ്ന 76-ാം മിനിറ്റിൽ ജെർഡി ഷൗട്ടന്റെ അസിസ്റ്റിൽ നിന്ന് റിക്കാർഡോ ഒർസോളിനി ഗോൾ നേടിയതോടെ ലീഡ് എടുത്തു. ഈ ഗോൾ മതി ആയിരുന്നു അവർക്ക് വിജയം ഉറപ്പിക്കാൻ. ഈ തോൽവിയോടെ, 24 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുമായി ഇന്റർ മിലാൻ സീരി എ പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. ഒന്നാമതുള്ള നാപോളിയെക്കാൾ 18 പോയിന്റ് പിറകിലാണ് ഇന്റർ ഉള്ളത്. മറുവശത്ത്, ബൊലോഗ്ന 35 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് കയറി.

Exit mobile version