ഇൻസീനെ സഹോദരന്മാരുടെ പോരിൽ ജ്യേഷ്ഠന് ജയം

20201025 221937

സീരി എയിൽ നാപോളിക്ക് ഒരു വിജയം കൂടെ‌ ഇന്ന് നടന്ന ലീഗിലെ പോരാട്ടത്തിൽ ബെനവെന്റീയെ നേരിട്ട നാപോളി ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. ഇൻസിനെ സഹോദരന്മാർ നേർക്കുനേർ വന്ന മത്സരമായിരുന്നു ഇന്ന്. നാപോളിയുടെ ക്യാപ്റ്റൻ ലൊറെൻസോ ഇൻസിനെയ്ക്ക് എതിരായി ഇന്ന് ബെനവന്റോ നിരയിൽ അനുജൻ റൊബേർട്ടോ ഇൻസിനെ ഉണ്ടായിരുന്നു.

രണ്ട് പേരും ഗോൾ സ്കോർ ചെയ്തു എന്നത് മത്സരത്തിന്റെ കൗതുകം കൂട്ടി. ആദ്യ പകുതിയിൽ 30ആം മിനുട്ടിൽ ആയിരുന്നു അനിയം ഇൻസിനെ ഗോൾ നേടിയത്. ആ ഗോൾ മടക്കാൻ നാപോളി ക്യാപ്റ്റൻ ലൊറെൻസോ ഇൻസൈനിക്ക് 48ആം മിനുട്ടിൽ ആയെങ്കിലും വാർ ആ ഗോൾ നിഷേധിച്ചു. പക്ഷെ 60ആം മിനുട്ടിൽ സമനില ഗോൾ ഇൻസിനെ തന്നെ കണ്ടെത്തി. 67ആം മിനുട്ടിൽ പെറ്റഗ്ന നാപോളിയുടെ വിജയ ഗോളും നേടി.

ഈ വിജയത്തോടെ അഞ്ചു മത്സരങ്ങളിൽ നിന്ന് 12 പോയന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് നാപോളി.

Previous articleപോലീസ് ക്രൂരതക്ക് എതിരെ ആഫ്രിക്കക്കു ആയി ശബ്ദം ഉയർത്തി ഹാമിൾട്ടൻ
Next articleഅടിച്ചു തകർത്ത് സഞ്ചുവും സ്റ്റോക്സും, പ്രതീക്ഷകൾ കാത്ത് രാജസ്ഥാൻ