ഒരു ഗോൾ, മൂന്ന് അസിസ്റ്റ് ഇറ്റാലിയൻ ലീഗിൽ ഇമ്മൊബിലെ താണ്ഡവം

ഇറ്റാലിയൻ ലീഗിൽ ഗോൾ മഴ തുടരുകയാണ്. ഇന്ന് നടന്ന ലാസിയോ ബെനെവെന്റൊ മത്സരത്തിൽ പിറന്നത് 6 ഗോളുകൾ. ലാസിയോക്ക് ഒന്നിനെതിരെ അഞ്ചു ഗോൾ വിജയം. സീസണിൽ 11 മത്സരങ്ങളിലായി 31 ഗോളുകൾ അടിച്ചു കൂട്ടി ഇതോടെ ലാസിയോ. ഇന്നത്തെ ജയത്തോടെ യുവന്റസിനൊപ്പം രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് ടീം.

ഇന്നും ഇമ്മൊബിലെ തന്നെയാണ് ലാസിയോയുടെ താരമായത്. സീസണിൽ അത്യുഗ്രൻ ഫോമിലുള്ള ഇമ്മൊബിലെ ഇന്ന് നേടിയ ഒരു ഗോളോടെ തന്റെ‌ ലീഗിലെ ഗോൾ ടാലി 14 ആക്കി ഉയർത്തി. ഒരു ഗോൾ മാത്രമല്ല മൂന്ന് അസിസ്റ്റും ഇമ്മൊബിലെയുടെ കാലിൽ നിന്നായിരുന്നു.

ഇറ്റാലിയൻ ലീഗിൽ അസിസ്റ്റ് ചാർട്ടിലും ഇതോടെ ഇമ്മൊബിലെ ഒന്നാമതെത്തി. 6 അസിസ്റ്റുകളായി ഇമ്മൊബിലെയ്ക്ക് ഈ സീസണിൽ. ലാസിയോയ്ക്ക് വേണ്ടി ബാസ്റ്റോസ്, മരുസിച്, നാനി, പരോളോ എന്നിവരും ഇന്ന് ഗോൾ കണ്ടെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫ്രാന്‍സിലും കിഡംബി തന്നെ ചാമ്പ്യന്‍
Next articleകേരള ബ്ലാസ്റ്റേഴ്സിന് ജേഴ്സി ഒരുക്കി ലോകോത്തര ബ്രാൻഡ് അഡ്മിറൽ