ഇരട്ട ഗോളുമായി ഇമ്മോബിലെ, ലാസിയോക്ക് വൻ വിജയം

Nihal Basheer

Picsart 22 09 18 21 16 42 480
Download the Fanport app now!
Appstore Badge
Google Play Badge 1

ഇരട്ട ഗോളുകളും അസിസ്റ്റുമായി മുന്നേറ്റ താരം സിറോ ഇമ്മോബിലെ തിളങ്ങിയ മത്സരത്തിൽ ലാസിയോക്ക് വൻ വിജയം. എതിരില്ലാത്ത നാല് ഗോളുകൾക്ക് ക്രിമോണിസെയെയാണ് ലാസിയോ തകർത്തു വിട്ടത്. ഇതോടെ ഏഴു മത്സരങ്ങളിൽ നിന്നും പതിനാല് പോയിന്റുമായി ലാസിയോ അഞ്ചാം സ്ഥാനത്തേക്ക് കയറി. ക്രിമോണിസെക്ക് ഇത് വരെ ലീഗിൽ വിജയം നേടാൻ കഴിഞ്ഞിട്ടില്ല. രണ്ടു സമനില മാത്രം കൈമുതലായുള്ള അവർ പത്തൊൻപതാം സ്ഥാനത്താണ്.

ലാസിയോ

മത്സരം ആരംഭിച്ചു ഏഴാം മിനിറ്റിൽ തന്നെ ലാസിയോ ആദ്യ ഗോൾ നേടി. സാവിച്ചിന്റെ അസിസ്റ്റിൽ നിന്നുമാണ് മുന്നേറ്റ താരം ആദ്യ ഗോൾ കണ്ടെത്തിയത്. ഇരുപത്തിയൊന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോൾ ആകികൊണ്ട് ഇമ്മോബിലെ തന്റെയും ടീമിന്റെയും രണ്ടാം ഗോൾ കണ്ടെത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് സാവിച്ച് ആണ് ലാസിയോയുടെ മൂന്നാം ഗോൾ നേടിയത്. പകരക്കാരനായി എത്തിയ പെഡ്രോ എഴുപതിയൊൻപതാം മിനിറ്റിൽ നേടിയ ഗോളോടെ പട്ടിക പൂർത്തിയാക്കി. ഇമ്മോബിലെ തന്നെ ആയിരുന്നു താരത്തിന് അസിസ്റ്റും നൽകിയത്.