Site icon Fanport

ഇക്കാർഡിയുടെ മികവിൽ ഇന്റർ മിലാന് ജയം

അർജന്റീന താരം ഇക്കാർഡി തിളങ്ങിയ മത്സരത്തിൽ ഇന്റർ മിലാന് വിജയൻ. ഇന്ന് ഇറ്റാലിയൻ ലീഗിൽ നടന്ന മത്സരത്തിൽ ഫിയറൊന്റീനയെ ആണ് ഇന്റർ മിലാൻ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ററിന്റെ ജയം. കളിയിൽ ഒരു ഗോളും ഒരു അസിസ്റ്റുമായാണ് ഇക്കാർഡി വിജയ ശില്പിയായത്.

കളിയുടെ 45ആം മിനുട്ടിലായിരുന്നു ഇക്കാർഡിയുടെ പെനാൾട്ടി ഗോൾ. രണ്ടാം പകുതിയിൽ ചീസയിലൂടെ ഫിയൊറെന്റീന സമനില ഗോൾ നേടി. കളിയുടെ 77ആം മിനുട്ടികായിരുന്നു വിജയഗോൾ പിറന്നത്. ഇക്കാർഡിയുടെ പാസിൽ നിന്ന് ഡി അമ്പ്രോസിയോ ആണ് ഇന്ററിന്റെ വിജയഗോൾ നേടിയത്. ഇന്ററിന്റെ ലീഗിലെ മൂന്നാം ജയം മാത്രമാണിത്. ഇപ്പോൾ 6 മത്സരങ്ങളിൽ നിന്ന് 20 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ലീഗിൽ ഇന്റർ മിലാനിൽ ഉള്ളത്.

Exit mobile version