ഇക്കാർഡി പ്രീ സീസണിന് ഇല്ല, താരം ഇന്ററിന് പുറത്തേക്ക്

ഇന്റർ മിലാനിൽ നിന്ന് മൗറോ ഇക്കാർഡി പുറത്തേക്ക് എന്ന് സൂചനകൾ. മിലാൻ ലരീ സീസൺ ടൂറിനായി ചൈനയിലേക് പോയെങ്കിലും ഇക്കാർഡി കൂടെയില്ല. റിക്കവറി സമയം ആണെന്ന് ആണ് ഔദ്യോഗിക പ്രഖ്യാപനം എങ്കിലും താരത്തെ ഇന്റർ വിൽക്കാൻ ഒരുങ്ങുന്നു എന്നാണ് സൂചനകൾ. താരത്തിൽ നാപോളിയും യുവന്റസും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അച്ചടക്ക പ്രശ്നങ്ങൾ മൂലം ഇന്റർ മാനേജ്‌മെന്റുമായി ഏറെ കാലമായി അകൽച്ചയിലാണ്‌ അർജന്റീനൻ ദേശീയ താരമായ ഇക്കാർഡി. ഇക്കാർഡിക്ക് പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൊമേലു ലുകാകുവിനെ സ്വന്തമാക്കാൻ ഇന്റർ ശ്രമം തുടങ്ങിയിട്ടുണ്ട്. കർകശകാരനായ അന്റോണിയോ കൊണ്ടേ പരിശീലകനായി ചുമതല ഏറ്റെടുത്തതോടെ ഇക്കാർഡിയെ വേണ്ട എന്ന നിലപാടാണ് അദ്ദേഹവും സ്വീകരിച്ചത്.

Exit mobile version