ഇന്റർ മിലാനിൽ തുടരാൻ ആഗ്രഹം പ്രകടിപ്പിച്ച് ഇക്കാർഡി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനിൽ തുടരാൻ ആഗ്രഹം പ്രകടിപ്പിച്ച അർജന്റീനിയൻ സൂപ്പർ താരം മൗറോ ഇക്കാർഡി. ഈ ട്രാൻസ്ഫർ ജാലകത്തിൽ ഇക്കാർഡി ഇറ്റലി വിടുമെന്നുള്ള ഇറ്റാലിയൻ മാധ്യമറിപ്പോർട്ടുകളെ പാടെ തള്ളിക്കളഞ്ഞാണ് സൂപ്പർ താരത്തിന്റെ പ്രതികരണമെത്തിയത്. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്ന് പിന്നീടെ ഈ സീസണിൽ കളത്തിലിറങ്ങാൻ ഇക്കാർഡി വിസമ്മതിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ പരിക്ക് മൂലമാണ് താൻ കളത്തിൽ ഇറങ്ങാത്തതെന്നായിരുന്നു ഇക്കാർഡിയുടെ വാദം. ഇക്കാർഡിയും ക്ലബ്ബും തമ്മിലുള്ള പടലപ്പിണക്കം ആരാധകരിൽ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ റയൽ മാഡ്രിഡിലേക്കുള്ള ട്രാൻസ്ഫർ റൂമറുകളെ തള്ളിയാണ് ഇക്കാർഡി ഇപ്പോൾ രംഗത്തെത്തിയത്.