ഇക്കാർഡിക്ക് ഇരട്ട ഗോൾ, ജയത്തോടെ ഇന്റർ മിലാൻ ആരംഭിച്ചു

- Advertisement -

അർജന്റീന സ്ട്രൈക്കർ ഇക്കാർഡിയുടെ ഇരട്ട ഗോളിന്റെ മികവിൽ ഫിയൊറന്റിനയെ കീഴടക്കി കൊണ്ട് ഇന്റർ മിലാൻ ഇറ്റാലിയൻ ലീഗ് കിരീട പോരാട്ടം ആരംഭിച്ചു. ഇന്നലെ മിലാനോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്റർ വിജയിച്ചത്. ഫിയോറന്റിനക്കെതിരെ എന്നും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഇക്കാർഡി ഇന്നലെയും അതു തുടരുകയായിരുന്നു. ഇന്നലെ ഇരട്ടഗോളുകളുമായാണ് ഇക്കാർഡി തിളങ്ങിയത്. ഇതോടെ ഫിയൊറന്റിനക്കെതിരെ അവസാന മൂന്നു മത്സരത്തിൽ ഇക്കാർഡി അടിച്ചു കയറ്റിയ ഗോളുകളുടെ എണ്ണ 7 ആയി. ഇവാൻ പെരിസിച് ആണ് ഇന്ററിന്റെ മൂന്നാം ഗോൾ നേടിയത്.

ഇന്ററിനെ പോലെ തന്നെ എ സി മിലാനും മൂന്നു ഗോൾ വിജയത്തോടെ ആണ് ലീഗ് ആരംഭിച്ചത്. ക്രോട്ടോണെക്കെതിരെ ആയിരുന്നു മിലാന്റെ വിജയം. അഞ്ചാം മിനുട്ടിൽ ക്രോട്ടോണെ ഡിഫൻഡർ സെചറിനി ചുവപ്പ് കണ്ട് പുറത്ത് പോയതിനെ തുടർന്ന് പത്തു പേരുമായായിരുന്നു ക്രോട്ടോണെ കളിച്ചത്. മിലാനു വേണ്ടി കെസ്സി, കുത്രോണെ, സുസോ എന്നിവർ ലക്ഷ്യം കണ്ടു.

റോമയും സീസൺ ജയത്തോടെ ആരംഭിച്ചു. അറ്റ്ലാന്റയ്ക്കെതിരെ നടന്ന എവേ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു റോമയുടെ വിജയം. മുൻ മാഞ്ചസ്റ്റർ സിറ്റി താരം കോളറോവ് ആണ് റോമയ്ക്കായി വല കുലുക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement