ഇക്കാർഡിക്ക് ഡബിൾ; വിജയത്തോടെ ഇന്റർ ലീഗിൽ രണ്ടാമത്

സീരി എയിൽ ഇന്റർ മിലാന് അറ്റ്ലാന്റക്കെതിരെ തകർപ്പൻ വിജയം. അർജന്റീനയുടെ ഇക്കാർഡി നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്റർ മിലാൻ വിജയിച്ചത്. വിജയത്തോടെ യുവന്റസിനെ പിന്തള്ളി ഇന്റർ ലീഗിൽ രണ്ടാമതെത്തി.

മികച്ച ഫോമിലുള്ള ഇക്കാർഡിയുടെ രണ്ടു ഹെഡറുകൾ ആണ് ഇന്ററിന് അറ്റലാന്റക്ക്മേൽ വിജയം സമ്മാനിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 51ആം മിനിറ്റിൽ ആന്ദ്രേ കന്ദ്രവ എടുത്ത കോർണർ കിക്കിന് തല വെച് ഇക്കാർഡി ഇന്ററിന് ലീഡ് നൽകി.

60ആം മിനിറ്റിൽ ഡാനിലോയുടെ ക്രോസ് ഹെഡ് ചെയ്ത് ഇക്കാർഡി ടീമിന്റെ രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു. 13 മത്സരങ്ങളിൽ നിന്നും ഇക്കാർഡിയുടെ 13ആം ഗോൾ ആയിരുന്നു ഇത്.

വിജയത്തോടെ 13 മത്സരങ്ങളിൽ നിന്നും ഇന്ററിന് 33 പോയിന്റ് ആയി. 35 പോയിന്റുള്ള നപോളി ആണ് ലീഗിൽ ഒന്നാമത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമെഡിഗാഡ് അരീക്കോടിനെതിരെ ലിൻഷയ്ക്ക് അഞ്ചു ഗോൾ ജയം
Next articleലക്കി സോക്കറിനെതിരെ ശാസ്തയുടെ വൻ തിരിച്ചുവരവ്