Site icon Fanport

പ്രശ്നങ്ങൾ തീരുന്നില്ല, അടുത്ത രണ്ട് മത്സരങ്ങളിലും ഇക്കാർഡിയില്ല

ഇക്കാർഡി ഇന്റർ മിലാനായി ഇനി എപ്പോൾ കളിക്കുമെന്ന് ഇനിയും ഉറപ്പായില്ല. അടുത്ത രണ്ട് മത്സരങ്ങൾ കൂടെ ഇക്കാർഡി കളിക്കില്ല എന്ന് ഇപ്പോൾ ഉറപ്പായി. യൂറോപ്പ ലീഗിൽ ഫ്രാങ്ക്ഫർടിനെതിരെയും ഇറ്റലിയുൽ എ സി മിലാനെതിരെയും ആണ് ഇന്ററിന്റെ അടുത്ത മത്സരങ്ങൾ. ഇക്കാർഡി ഇല്ലാത്ത ഇന്റർ മിലാന്റെ ഫോം അത്ര മികച്ചതല്ല എങ്കിലും താരത്തെ കളിപ്പിക്കണ്ട എന്നാണ് ക്ലബിന്റെയും തീരുമാനം.

കരാർ സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്ക് ശേഷം ഇന്റർ മിലാന്റെ ക്യാപ്റ്റൻസി നഷ്ടപ്പെട്ട ഇക്കാർഡി ഇതുവരെ പിന്നെ ഇന്റർ മിലാനായി കളിച്ചിട്ടില്ല. പരിക്കും മറ്റു കാരണങ്ങളും പറഞ്ഞായിരുന്നു ഇക്കാർഡി ഇതുവരെ കളിക്കാൻ കൂട്ടാക്കാതിരുന്നത്. ഇക്കാർഡി ഇപ്പോൾ ടീമിനൊപ്പം അല്ലാതെ ഒറ്റയ്ക്ക് പരിശീലനം നടത്തുകയാണ്. ഇപ്പോഴും ക്യാപ്റ്റൻസി തിരികെ ലഭിച്ചാൽ മാത്രമെ ഇന്റർ മിലാനായി കളിക്കു എന്ന നിലപാടിലാണ് ഇക്കാർഡി നിൽക്കുന്നത്.

Exit mobile version