Site icon Fanport

“ഇബ്രാഹിമോവിച് മെസ്സിക്കും റൊണാൾഡോയ്ക്കും തുല്യൻ”

ഇബ്രാഹിമോവിച് ലോകം കണ്ട മികച്ച ഫോർവേഡുകളിൽ ഒന്നാണ് എന്ന് ഇറ്റലിയുടെ പരിശീലകൻ ആയ റൊബേർട്ടോ മാഞ്ചിനി. ഇബ്രഹിമോവിച് ഇപ്പോൾ ലോകം വിലയിരുത്തുന്ന മികച്ച താരങ്ങളായ മെസ്സിക്കും റൊണാൾഡോയ്ക്കും ഒപ്പമുള്ള താരമാണെന്നും അവരുടെ അതേ ഗണത്തിൽ ഇബ്രയേയും താൻ ഉൾപ്പെടുത്തും എന്നും മാഞ്ചിനി പറഞ്ഞു.

പണ്ട് ഇന്റർ മിലാനിൽ വെച്ച് രണ്ട് വർഷം മാഞ്ചിനി ഇബ്രഹിമോവിചിനെ പരിശീലിപ്പിച്ചിരുന്നു. സ്ലാട്ടാൻ ഏതൊക്കെ ക്ലബുകളിൽ പോയിട്ടുണ്ടോ അവിടെയൊക്കെ ഗോളുകൾ അടിച്ചു കൂട്ടിയിട്ടുണ്ട്. അവിടെയൊക്കെ നിരവധി കിരീടങ്ങളും നേടിയിട്ടുണ്ട്. ഇത് സ്ലാട്ടാൻ വലിയ താരമാണ് എന്നതിനുള്ള തെളിവാണെന്നും ഇബ്രാഹിമോവിച് പറഞ്ഞു.

Exit mobile version