Site icon Fanport

ഇബ്രഹിമോവിച് സെപ്റ്റംബർ അവസാനം വരെ കളിക്കില്ല

സ്വീഡിഷ് താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എ സി മിലാനു വേണ്ടി ഇറങ്ങാൻ ഇനിയും ഒരു മാസം കഴിയും. താരം സെപ്റ്റംബർ അവസാനം വരെ കളിക്കാൻ സാധ്യതയില്ല എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്ക് മാറാനായി കാൽമുട്ടിന് കീഹോൾ ശസ്ത്രക്രിയ നടത്തിയ ഇബ്ര യൂറോ കപ്പിൽ നിന്നും വിട്ടു നിന്നിരുന്നു.

39 വയസുകാരൻ മിലാനിൽ ഉണ്ടെങ്കിലും മാച്ച് ഫിറ്റ്നെസിൽ എത്താൻ ഇനിയും സമയം എടുക്കും. ഒക്ടോബറിൽ സ്ലാറ്റൻ 40ആം പിറന്നാൾ ആഘോഷിക്കാൻ ഇരിക്കുകയാണ്. മിലാനുമായി 2022 ജൂൺ വരെയുള്ള കരാർ താരം അടുത്തിടെ ഒപ്പിട്ടിരുന്നു. ഈ കഴിഞ്ഞ സീസണിൽ മിലാനു വേണ്ടി 27 മത്സരങ്ങളിൽ കളിച്ച അദ്ദേഹം 17 ഗോളുകൾ നേടിയിരുന്നു. മൂന്ന് അസിസ്റ്റുകളും സംഭാവന നൽകി. പരിക്ക് അവസാന സീസണിൽ ഇബ്രയെ നിരവധി മത്സരങ്ങളിൽ പുറത്തിരുത്തിയിരുന്നു.

Exit mobile version