Site icon Fanport

യുവന്റസ് പരിശീലകന് പൂർണ പിന്തുണ നൽകി ഇബ്രാഹിമോവിച്

യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രിക്ക് പൂർണ പിന്തുണ നൽകി സൂപ്പർ താരം ഇബ്രാഹിമോവിച്. ചാമ്പ്യൻസ് ലീഗിൽ നിന്നും അപ്രതീക്ഷിതമായി പുറത്തായി യുവന്റസ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ അടക്കം എണ്ണം പറഞ്ഞ താരനിരയുമായി ഇറങ്ങിയ യുവന്റസ് അയാക്സിന്റെ യുവനിരയുമായി പരാജയപ്പെട്ടു.

ചാമ്പ്യൻസ് ലീഗിനെ യുവന്റസ് നേരിട്ട മെന്റാലിറ്റിയെ ആരാധകരടക്കം വിമർശിക്കുകയും കോച്ചിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇബ്രാഹിമോവിച് പിന്തുണയുമായി രംഗത്തെത്തിയത്. ഫുട്ബോൾ ജയിക്കുന്നവരുടെ കൂടെയാണെന്ന് പറയുകയും ചെയ്തു ഇബ്രാഹിമോവിച്. ജയം മാത്രമാണ് എന്നും ഫുട്ബാളിൽ ഓർമിക്കപ്പെടുക എന്ന് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പിന്നാലെ അല്ലെഗ്രി പറഞ്ഞിരുന്നു.

Exit mobile version