ഗോളടിക്കാതെ ഹിഗ്വെയിൻ, പതറുന്ന മിലാൻ

ഇറ്റാലിയൻ ലീഗിൽ പതറുകയാണ് എ.സി മിലാൻ. യുവന്റസിന് 9 പോയന്റ് പിറകിൽ നാലാം സ്ഥാനത്താണ് മിലാനിപ്പോൾ. ഒളിമ്പ്യാക്കോസിനോട് പരാജയപ്പെട്ട് യൂറോപ്പയിൽ നിന്നും മിലാൻ പുറത്തായിരുന്നു. മിലാന്റെ മോശം ഫോമിനു പിന്നിൽ സൂപ്പർ താരം ഗോൺസാലോ ഹിഗ്വെഹിന്റെ ഗോൾ വരൾച്ചയുമുണ്ട്. തുടർച്ചയായ എട്ടാം മത്സരത്തിലാണ് മിലാന് വേണ്ടി ഗോളടിക്കാൻ കഴിയാതെയിരുന്നത്. സാപ്ടോറിയക്കെതിരെ ഒക്ടോബറിൽ ഗോളടിച്ചതിനു ശേഷം ഹിഗ്വെയിൻ സ്കോർ ചെയ്തിട്ടില്ല.

കഴിഞ്ഞ സീസണിൽ ഇറ്റലിയിൽ ഏറ്റവുമധികം ഗോളടിച്ച താരങ്ങളിൽ ഒരാളായിരുന്നു ഹിഗ്വെയിൻ. യുവന്റ്സിൽ നിന്നും ഈ സീസണിൽ മിലാനിൽ എത്തിയ 31 കാരൻ തുടർച്ചയ അഞ്ച് മത്സരങ്ങളിൽ ആറു ഗോളുകൾ അടിച്ചിരുന്നു. ഹിഗ്വെയിന്റെ ഗോൾ വരൾച്ചയിൽ മിലാൻ ബോസ് ഗട്ടൂസോ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു.