യുവന്റസ് വിട്ട് ഹിഗ്വെയിൻ, ഇനി കളി അമേരിക്കയിൽ

അർജന്റീനിയൻ സൂപ്പർ താരം ഗോൺസാലോ ഹിഗ്വെയിൻ യുവന്റസ് വിട്ടു. താരവുമായുള്ള കോണ്ട്രാക്റ്റ് ഔദ്യോഗികമായി റദ്ദാക്കിയകാര്യം ക്ലബ്ബ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പരസ്പരസമ്മതത്തോട് കൂടിയാണ് യുവന്റസും ഹിഗ്വെയുനും വേർപിരിഞ്ഞത്. എങ്കിലും 18.3 മില്ല്യൺ യൂറോയുടെ നഷ്ടമാണ് യുവന്റസ് കണക്കാക്കിയിരിക്കുന്നത്. 2016ൽ നാപോളിയിൽ നിന്നുമാണ് യുവന്റസ് ഗോൺസാലോ ഹിഗ്വെയിനെ സ്വന്തമാക്കിയത്.

യുവന്റസിന് വേണ്ടി 66 ഗോളുകളടിച്ച ഹിഗ്വെയിൻ 5 കിരീടങ്ങൾ ക്ലബ്ബിനോടൊപ്പം നേടിയാണ് ക്ലബ്ബ് വിടുന്നത്. യുവന്റ്സിന്റെ പുതിയ പരീശീലകൻ ആന്ദ്രെ പിർലോയുടെ പ്ലാനുകളിൽ താൻ ഇല്ലെന്നറിഞ്ഞതിന് ശേഷമാണ് ഹിഗ്വെയിൻ ക്ലബ്ബ് വിടാൻ തീരുമാനിച്ചത്. മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാകും ഇനി കളിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അമേരിക്കയിൽ എത്തിയ താരം വൈകാതെ കരാർ ഒപ്പിട്ടേക്കും.

Comments are closed.