Site icon Fanport

ഹിഗ്വെയിൻറെ മിലാൻ അരങ്ങേറ്റം മാഡ്രിഡിൽ

മിലാന്റെ സൂപ്പർ താരം ഗോൺസാലോ ഹിഗ്വെയിൻറെ അരങ്ങേറ്റം മാഡ്രിഡിൽ വെച്ച് നടക്കും. എസി മിലാന്റെ റയൽ മാഡ്രിഡിനെതിരായ സൗഹൃദ മത്സരത്തിലാണ് അർജന്റീനയുടെ സൂപ്പർ താരം അരങ്ങേറുക. റയലിന്റെ താരം ക്രിസ്റ്റിയാനോ റൊണാൾഡോ യുവന്റസിലേക്ക് പോയതിനു പിന്നാലെയാണ് യുവന്റസിന്റെ ഗോൾവേട്ടക്കാരനായ ഹിഗ്വെയിൻ മിലാനിലേക്ക് ലോണിൽ പോകുന്നത്.

പതിനെട്ടു മില്യൺ നൽകിയാണ് മിലാൻ യുവന്റസിൽ നിന്നും ഹിഗ്വെയിൻ സ്വന്തമാക്കുന്നത്. പ്രീ സീസണാവസാനിപ്പിക്കുന്നത് വിജയത്തോടു കൂടിയാകാനാണ് ഇറ്റാലിയൻ ടീമായ മിലാനും യൂറോപ്പ്യൻ ചാമ്പ്യന്മാരായ റയലും ശ്രമിക്കുന്നത്. ഓഗസ്റ്റ് 15, നാണു യൂറോപ്പ്യൻ സൂപ്പർ കപ്പിൽ റയൽ അത്ലറ്റിക്കോ മാഡ്രിഡിനോട് ഏറ്റു മുട്ടുക. ഓഗസ്റ്റ് 19, നാണു ജെനോവയ്ക്കെതിരെ മിലൻറെ ആദ്യ ഇറ്റാലിയൻ ലീഗ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version