ഹിഗ്വയിന് പരിക്ക്, നാപോളിക്കെതിരെ ഇറങ്ങില്ല

- Advertisement -

യുവനന്റസിന്റെ അർജന്റീനൻ സ്ട്രൈക്കർ സീസണിലെ യുവന്റസിന്റെ ഏറ്റവും നിർണ്ണായകമായ മത്സരത്തിൽ ഇറങ്ങില്ല. അടുത്ത ശനിയാഴ്ച നാപോളിക്കെതിരെ നടക്കുന്ന എവേ മാച്ചാണ് ഹിഗ്വയിന് നഷ്ടമാകും എന്ന് ഉറപ്പായത്. കൈക്കേറ്റ പരിക്കാണ് ഹിഗ്വയിന് വിനയായത്.

കൈയിൽ എല്ലിനു പരിക്കേറ്റ അർജന്റീനൻ താരത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരും. യുവനന്റസിനെ സംബന്ധിച്ചടുത്തോളം എന്തു വിലകൊടുത്തും ജയിക്കേണ്ട മത്സരമാണ് നാപോളിക്കെതിരെ ഉള്ളത്. ഇപ്പോൾ നാപോളിക്ക് നാലു പോയന്റും ഇന്ററിന് രണ്ടു പോയന്റും പിറകിൽ മൂന്നാം സ്ഥാനത്താണ് യുവന്റ്സ് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement