നാണക്കേടിന് ശേഷം ഹിഗ്വയ്ന് വിലക്ക്

സീരി എ യിൽ യുവന്റസിന് എതിരെ ചുവപ്പ് കാർഡ് വാങ്ങിയ മിലാൻ സ്‌ട്രൈക്കർ ഹിഗ്വയ്ന് വിലക്ക്. താരത്തിന് 2 സീരി എ മത്സരങ്ങളിൽ ഇതോടെ കളിക്കാനാവില്ല. എതിരില്ലാത്ത 2 ഗോളുകൾക്ക് മിലാൻ തോറ്റ മത്സരത്തിൽ ഹിഗ്വയ്ൻ നിർണായകമായ പെനാൽറ്റിയും നഷ്ടപ്പെടുത്തിയിരുന്നു.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ അനാവശ്യ ഫൗളിന് മുതിർന്ന താരം പിന്നീട് റഫറിക്കെതിരെ തിരിഞ്ഞതോടെയാണ് നേരെ ചുവപ്പ് കാർഡ് വാങ്ങിച്ചത്. പിന്നീടും കളത്തിൽ റഫറിയോട് കോർത്ത താരത്തെ സഹതാരങ്ങൾ പിടിച്ചു മാറ്റിയാണ് കളത്തിന് പുറത്താക്കിയത്. യുവന്റസിൽ നിന്ന് ലോണിൽ കളിക്കുന്ന താരത്തിന്റെ ഈ പെരുമാറ്റം ഏറെ വിമർശങ്ങൾക്ക് വഴി വെച്ചിരുന്നു. വിലക്ക് വന്നതോടെ ലാസിയോ, പാർമ ടീമുകൾക്ക് എതിരായ മത്സരങ്ങൾ താരത്തിന് നഷ്ടമാകും.

Exit mobile version