Site icon Fanport

ഹിഗ്വയിൻ അവസാനം മടങ്ങി എത്തുന്നു

ഹിഗ്വയിൻ അവസാനം ഇറ്റലിയിലേക്ക് മടങ്ങി എത്തുന്നു. താരം ഇന്ന് ടൂറിനിൽ എത്തി. ഹിഗ്വയിനും യുവന്റസ് ക്ലബുമായി ഉടക്കിലാണ് എന്നും അർജന്റീനയിൽ ഉള്ള താരം ക്ലബ് ആവശ്യപ്പെട്ടിട്ടും തിരികെ ഇറ്റലിയിലേക്ക് വരാൻ തയ്യാറാകുന്നില്ല എന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ താരം ഇപ്പോൾ മടങ്ങി വരാൻ തന്നെ തീരുമാനിച്ചു. ഇറ്റലിയിൽ എത്തുന്ന ഹിഗ്വയിൻ 14 ദിവസം ക്വാരന്റൈനിൽ കഴിയണം. എന്നിട്ട് മാത്രമെ ടീമിനൊപ്പം പരിശീലനം നടത്താൻ ആവുകയുള്ളൂ.

കൊറോണ കാരണം ഫുട്ബോൾ നടക്കില്ല എന്ന സാഹചര്യം നിലനിൽക്കുന്ന അവസ്ഥയിൽ പ്രത്യേക അനുമതി വാങ്ങിക്കൊണ്ട് ആയിരുന്നു യുവന്റസ് സ്ട്രൈക്കർ ഹിഗ്വയിൻ സ്വന്തം രാജ്യമായ അർജന്റീനയിലേക്ക് പോയത്. ഹിഗ്വയിന്റെ അമ്മയുടെ ആരോഗ്യനില ഗുരുതരമായതിനാലാണ് ക്ലബിൽ നിന്ന് അനുമതി വാങ്ങി താരം അർജന്റീനയിലേക്ക് പോയത്. ഇപ്പോഴും അമ്മയുടെ നില മെച്ചമാകാത്തതിനാൽ അവിടെ തന്നെ തുടരും എന്ന് ഹിഗ്വയിൻ പറഞ്ഞിരുന്നു. താരം ഈ സീസൺ കഴിഞ്ഞാൽ അർജന്റീമയിലേക്ക് തന്നെ സ്ഥിരമായി മടങ്ങി പോകാൻ ആണ് ഇപ്പോൾ ആലോചിക്കുന്നത്. അർജന്റീനൻ ക്ലബായ റിവർ പ്ലേറ്റുമായി ഹിഗ്വയിൻ ചർച്ചകൾ നടത്തിയിരുന്നു.

Exit mobile version