Site icon Fanport

ഇറ്റലിയിലേക്ക് മടങ്ങാൻ തയ്യാറാകാതെ ഹിഗ്വയിൻ, യുവന്റസും താരവും തമ്മിൽ ഉടക്കുന്നു

ഹിഗ്വയിനും യുവന്റസ് ക്ലബുമായി ഉടക്കിലാണ് എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു‌. ഇപ്പോൾ അർജന്റീനയിൽ ഉള്ള താരം ക്ലബ് ആവശ്യപ്പെട്ടിട്ടും തിരികെ ഇറ്റലിയിലേക്ക് വരാൻ തയ്യാറാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായിരിക്കുന്നത്‌.
കൊറോണ കാരണം ഫുട്ബോൾ നടക്കില്ല എന്ന സാഹചര്യം നിലനിൽക്കുന്ന അവസ്ഥയിൽ പ്രത്യേക അനുമതി വാങ്ങിക്കൊണ്ട് ആയിരുന്നു യുവന്റസ് സ്ട്രൈക്കർ ഹിഗ്വയിൻ സ്വന്തം രാജ്യമായ അർജന്റീനയിലേക്ക് പോയത്.

ഹിഗ്വയിന്റെ അമ്മയുടെ ആരോഗ്യനില ഗുരുതരമായതിനാലാണ് ക്ലബിൽ നിന്ന് അനുമതി വാങ്ങി താരം അർജന്റീനയിലേക്ക് പോയത്. ഇപ്പോഴും അമ്മയുടെ നില മെച്ചമാകാത്തതിനാൽ അവിടെ തന്നെ തുടരും എന്നാണ് ഹിഗ്വയിൻ പറയുന്നത്. ഇപ്പോൾ ഇറ്റലിയിലേക്ക് വരില്ല എന്ന് മാത്രമല്ല ചിലപ്പോൾ യുവന്റസിലേക്കെ താരം തിരികെ വന്നേക്കില്ല എന്നും സൂചനകൾ ഉണ്ട്. എന്തായാലും അടുത്ത മാസത്തോടെ പരിശീലനം പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് യുവന്റസ്.

Exit mobile version