ഹിഗ്വെയിന് ഹാട്രിക്ക്, ഗോൾ മഴ പെയ്യിച്ച് യുവന്റസ്

- Advertisement -

ഇറ്റാലിയൻ ലീഗിൽ ഗോൾ മഴ പെയ്യിച്ച് യുവന്റസ്. സീരി എയിൽ സാസുവോലോ എഫ്‌സിയെ ഏകപക്ഷീയമായ ഏഴു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായ യുവന്റസ് വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്. യുവന്റസിന്റെ അർജന്റീനിയൻ താരം ഗോൺസാലോ ഹിഗ്വെയിൻ ഹാട്രിക്ക് നേടി. ഇരട്ട ഗോളുകളുമായി ജർമ്മൻ താരം സാമി ഖേദിരയും ഹിഗ്വെയിനിനു പിന്തുണയേകി. യാനിക്കും അലക്സ് സാൻഡ്രോയുമാണ് മറ്റു ഗോളുകൾ നേടിയത്.

ഈ വിജയത്തോടു കൂടി 22 മത്സരങ്ങളിൽ നിന്നും 59 പോയിന്റുമായി യുവന്റസ് സീരി ഏ യിൽ ഒന്നാമതെത്തി. ഒരു മത്സരം കൂടി കളിക്കാനുള്ള,രണ്ടാം സ്ഥാനത്തുള്ള നാപോളിയുടെ മത്സര ഫലം അനുസരിച്ച് സ്ഥാനം മാറിമറിയാനും സാധ്യതയുണ്ട്. നാപോളിക്ക് 57 പോയന്റാണുള്ളത്. ഡൈബാലയും ഡഗ്ലസ് കോസ്റ്റയും മത്സരത്തിനിറങ്ങിയില്ല. ടോട്ടൻഹാമിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് അർജന്റീനിയൻ താരം ഇറങ്ങുമെന്ന് കരുതപ്പെടുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement