എ സി മിലാൻ ആരാധകരോട് മാപ്പ് പറഞ്ഞ് ഹിഗ്വയിൻ

യുവന്റസിനെതിരായ തന്റെ പ്രകടനത്തിൽ ആരാധകരോട് മാപ്പ് പറഞ്ഞ എ സി മിലാൻ സ്ട്രൈക്കർ ഹിഗ്വയിൻ. യുവന്റസിനെതിരെ സാൻസിരോയിൽ ഇറങ്ങിയ ഹിഗ്വയിൻ ഒരു പെനാൾട്ടി നഷ്ടപ്പെടുത്തുകയും ഒപ്പൻ ചുവപ്പ് കാർഡ് കണ്ട് പുറത്തു പോവുകയ്യും ചെയ്യേണ്ടി വന്നിരുന്നു. താൻ പക്വതയോടെ പെരുമാറണമായിരുന്നു എന്നും എന്നോട് എ സി മിലാൻ ആരാധകർ ക്ഷമിക്കണമെന്നും ഹിഗ്വയിൻ പറഞ്ഞു‌.

ഹിഗ്വയിന്റെ മുൻ ക്ലബായിരുന്നു യുവന്റസ്. വൈകാരികമായി കളിയെ സമീപിച്ച ഹിഗ്വയിന് തന്നെ നിയന്ത്രിക്കാൻ ആവാഞ്ഞതാണ് ചുവപ്പിൽ കലാശിച്ചത്. താൻ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു എന്നും തന്നെ ന്യായീകരിക്കാൻ നിൽക്കുന്നില്ല എന്നും ഹിഗ്വയിൻ പറഞ്ഞു. ഇമി ഇങ്ങനെ ഒന്ന് ആവർത്തിക്കില്ല എന്ന് താൻ ഉറപ്പിക്കും എന്നും അർജന്റീനൻ താരം പറഞ്ഞു.

Exit mobile version