വിമർശകർക്ക് ഹാട്രിക്ക് മറുപടി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിമർശിച്ചവർക്ക് ഒക്കെ കിടിലൻ മറുപടിയുമായി താരം തിരികെയെത്തി. ഇന്ന് സീരി എയിൽ ആദ്യ 32 മിനുട്ടിൽ തന്നെ ഹാട്രിക്ക് നേടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളം നിറഞ്ഞത്. ഇന്ന് കലിയരിയാണ് റൊണാൾഡോ ആക്രമണം നേരിടേണ്ടി വന്നത്‌. എവേ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് യുവന്റസ് വിജയിച്ചത്.

മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ ഒരു പവർഫുൾ ഹെഡറിലൂടെ ആയിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ ഗോൾ. 25ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു റൊണാൾഡോയുടെ രണ്ടാം ഗോൾ. 32ആം മിനുട്ടിൽ റൊണാൾഡോ ഹാട്രിക്കും തികച്ചു. കിയേസയുടെ അസിസ്റ്റിൽ നിന്ന് ഒരു ഇടം കാലൻ സ്ട്രൈക്കിലൂടെ ആയിരുന്നു റൊണാൾഡോയുടെ മൂന്നാം ഗോൾ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ 57ആം ഹാട്രിക് ആയിരുന്നു ഇത്.

ഈ വിജയം 58 പോയിന്റുമായി യുവന്റസിനെ ലീഗിൽ രണ്ടാമത് എത്തിച്ചു. 65 പോയിന്റുമായി ഇന്റർ മിലാൻ ആണ് ഒന്നാമത്.