മറഡോണയുടെ റെക്കോർഡ് മറികടക്കാൻ ഒരുങ്ങി ഹംസിക്

- Advertisement -

ഞായറാഴ്ച റോമയ്ക്കെതിരെ നാപോളി ഇറങ്ങുമ്പോൾ ചരിത്രമാകാൻ സാധ്യതയുള്ള ഒരു റെക്കോർഡ് ഉണ്ട്. ഇതിഹാസ താരം മറഡോണ കൈവശം വെച്ചിരിക്കുന്ന നാപോളിയുടെ എക്കാലത്തേയും ടോപ്പ് സ്കോറർ എന്ന റെക്കോർഡ്. സ്ലോവാകിയൻ താരം ഹാംസികാണ് മറഡോണയുടെ റെക്കോർഡിന് തൊട്ടുപിറകിലായി ഇപ്പോൾ നിൽക്കുന്നത്.

115 ഗോളുകളാണ് മറഡോണ നാപോളിക്കായി നേടിയിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ കലിയിരിക്കെതിരെ ഹാംസിക് ഗോൾ കണ്ടെത്തിയതോടെ നാപോളി ജേഴ്സിയിൽ ഹാംസികിന് 114 ഗോളുകളായി. റോമയ്ക്കെതിരെ ലക്ഷ്യം കണ്ടാൽ ഹാംസികിന് പുതിയ ചരിത്രം രചിക്കാം. 11 വർഷങ്ങളായി നാപോളിയിടെ ഒപ്പമുള്ള താരമാണ് ഹാംസിക്. 11 സീസണുകളിൽ തുടർച്ചയായി നാപോളിക്ക് വേണ്ടി സ്കോർ ചെയ്ത താരമെന്ന റെക്കോർഡ് കഴിഞ്ഞ മത്സരത്തിൽ ഹാംസിക് സ്വന്തമാക്കിയിരുന്നു.

1984 മുതൽ 1991വരെയാണ് മറഡോണ നാപോളിക്കായി കളിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണിൽ സലുസ്ട്രോയേയും കവാനിയേയും ഹാംസിക് ടോപ് സ്കോറർ പട്ടികയിൽ മറികടന്നിരുന്നു. മിന്നും ഫോമിലുള്ള നാപോളിക്ക് മൂന്ന് അതിശക്തമായ പോരാട്ടങ്ങളാണ് ഈ വാരാന്ത്യം മുതൽ ഉള്ളത്. ലീഗിൽ റോമയും ഇന്റർ മിലാനും ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും നാപോളിയെ കാത്തിരിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement