500 മത്സരങ്ങൾ എന്റെ സ്വപനത്തിൽ പോലുമുണ്ടായിരുന്നില്ല- മാരെക് ഹാംസിക്ക്

- Advertisement -

നാപോളിക്ക് വേണ്ടി 500 മത്സരങ്ങൾ തന്റെ സ്വപനത്തിൽ പോലുമുണ്ടായിരുന്നില്ല എന്ന് നാപോളി ക്യാപ്റ്റൻ മാരെക് ഹാംസിക്ക് പറഞ്ഞു. സാംപ്‌ടോറിയക്കെതിരായ മത്സരത്തിലാണ് മാരെക് ഹാംസിക്ക് 500 മത്സരങ്ങൾ എന്ന നാഴികക്കല്ല് പിന്നിടുന്നത്. നാപോളിയുടെ ബ്ലൂ ഷർട്ടിൽ 500 മത്സരങ്ങൾ തികയ്ക്കാനായതിൽ അഭിമാനമുണ്ടെന്നും താരം കൂട്ടി ചേർത്തു. 2007 ൽ കോപ്പ ഇറ്റാലിയയിൽ സെസേനക്കെതിരായാണ് ഹാംസിക്ക് അരങ്ങേറ്റം കുറിക്കുന്നത്.

നാപോളിക്ക് വേണ്ടി ഏറ്റവുമധികം ഗോൾ നേടിയ താരമായി മാരെക് ഹാംസിക്ക് മാറിയിരുന്നു. ഇതിഹാസ താരം മറഡോണയുടെ റെക്കോർഡ് തകർത്താണ് ഈ നേട്ടം ഹാംസിക്ക് സ്വന്തമാക്കിയത്. നാപോളിക്ക് വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കാനും ഹാംസിക്കിന് അവസരമുണ്ട്. നിലവിൽ നാപോളി ലെജൻഡ് ഗിയൂസേപ്പേ ബ്രൂസ്‍കോളൂട്ടിയാണ്(511) ക്ലബിന് വേണ്ടി ഏറ്റവുമധികം മത്സരത്തിൽ ബൂട്ടണിഞ്ഞിട്ടുള്ളത്. ഈ നേട്ടവും മാരെക് ഹാംസിക്കിന് അടുത്ത സീസണിൽ സ്വന്തം പേരിലാക്കാം.

2000ത്തിന്റെ തുടക്കത്തില്‍ കളി ആരംഭിച്ച ഹംസിക്ക് 2001കളോടെ സ്ലോവോനിയന്‍ ക്ലബായ ജൂപ്പി പൊഡ്‌ലാവീസിന്റെ യുത്ത് ടീമില്‍ ഇടം നേടി. 2002ല്‍ സ്ലോവോനിയന്‍ സൂപ്പര്‍ ലീഗ് ക്ലബായ എസ്.കെ സ്ലോവന്‍ ബ്രാട്ടിസ്ലാവയുടെ യുത്ത് ടീമിലെത്തിയ ഹംസിക്ക് രണ്ട് വര്‍ഷം കൊണ്ട് തന്റെ കഴിവ് തെളിയിച്ചു. ആ കളി മികവില്‍ എസ്.കെ സ്ലോവന്‍ ബ്രാട്ടിസ്ലാവയുടെ സീനിയര്‍ ടീമിലും സ്ലോവോനിയന്‍ അണ്ടര്‍ 17 ടീമിലും ഇടം നല്‍കി. 2007ല്‍ സീരിയ ബി യില്‍ നിന്ന് സീരിയ എ യിലേക്ക് പ്രമോട്ട് ചെയ്ത നപ്പോളി മികച്ച മിഡ്ഫീല്‍ഡറെ തിരഞ്ഞപ്പോള്‍ ക്ലബിനു മുന്‍പില്‍ ഹംസിക്കല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. 5.5 മില്ല്യന് 5 വര്‍ഷത്തെ കരാറില്‍ നപ്പോളി ഹംസിക്കിനെ സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement