
നാപോളി ക്യാപ്റ്റൻ മാരെക് ഹാംസിക്ക് ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് തന്റെ ഷർട്ട് സമ്മാനിച്ചു. നാപോളിയുടെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനായി മാരെക് ഹാംസിക്ക് മാറിയത് ഡീഗോ മറഡോണയുടെ 115 ഗോളെന്ന റെക്കോർഡ് മറികടന്നിട്ടാണ്. ടോറീനോയ്ക്കെതിരായ മത്സരത്തിലാണ് മാരെക് ഹാംസിക്ക് മറഡോണയുടെ നേട്ടത്തെ മറികടന്നത്. അന്ന് അണിഞ്ഞ ജേഴ്സിയാണ് ഹാംസിക്ക് മറഡോണയ്ക്ക് സമ്മാനിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗന്റിലൂടെയാണ് മറഡോണയ്ക്കായി ഒരു സന്ദേശം അദ്ദേഹം നൽകിയത്.
2000ത്തിന്റെ തുടക്കത്തില്‍ കളി ആരംഭിച്ച ഹംസിക്ക് 2001കളോടെ സ്ലോവോനിയന് ക്ലബായ ജൂപ്പി പൊഡ്ലാവീസിന്റെ യുത്ത് ടീമില്‍ ഇടം നേടി. 2002ല്‍ സ്ലോവോനിയന് സൂപ്പര്‍ ലീഗ് ക്ലബായ എസ്.കെ സ്ലോവന് ബ്രാട്ടിസ്ലാവയുടെ യുത്ത് ടീമിലെത്തിയ ഹംസിക്ക് രണ്ട് വര്‍ഷം കൊണ്ട് തന്റെ കഴിവ് തെളിയിച്ചു. ആ കളി മികവില്‍ എസ്.കെ സ്ലോവന് ബ്രാട്ടിസ്ലാവയുടെ സീനിയര്‍ ടീമിലും സ്ലോവോനിയന് അണ്ടര്‍ 17 ടീമിലും ഇടം നല്കി. 2007ല്‍ സീരിയ ബി യില്‍ നിന്ന് സീരിയ എ യിലേക്ക് പ്രമോട്ട് ചെയ്ത നപ്പോളി മികച്ച മിഡ്ഫീല്‍ഡറെ തിരഞ്ഞപ്പോള്‍ ക്ലബിനു മുന്പില് ഹംസിക്കല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. 5.5 മില്ല്യന്‍ 5 വര്‍ഷത്തെ കരാറില്‍ നപ്പോളി ഹംസിക്കിനെ സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial