മറഡോണയുടെ റെക്കോർഡിനൊപ്പം ഇനി ഹംസികും

- Advertisement -

ഇന്നലെ ടൊറീനോയ്ക്കെതിരെ 30ആം മിനുട്ടിൽ നേടിയ ഗോളോടെ നാപോളി താരം ഹാംസിക് ചരിത്രം കുറിച്ചു. അർജന്റീനൻ ഇതിഹാസ താരം മറഡോണ കൈവശം വെച്ചിരിക്കുന്ന നാപോളിയുടെ എക്കാലത്തേയും ടോപ്പ് സ്കോറർ എന്ന റെക്കോർഡിനൊപ്പം ഹാംസിക് എത്തി.

115 ഗോളുകളാണ് മറഡോണ നാപോളിക്കായി നേടിയിട്ടുള്ളത്. സ്ലോവാക്കിയൻ താരം ഹാംസിക്കിനും ഇന്നലത്തെ ഗോളോടെ 115 ഗോളുകളായി. സീസൺ തുടക്കത്തിൽ കലിയിരിക്കെതിരെ ഹാംസിക് ഗോൾ കണ്ടെത്തിയതോടെ നാപോളി ജേഴ്സിയിൽ ഹാംസികിന് 114 ഗോളുകളായിരുന്നു. അന്നു മുതൽ ഉള്ള കാത്തിരിപ്പിനാണ് ഇന്നലെ അവസാനമായത്.

11 വർഷങ്ങളായി നാപോളിയിടെ ഒപ്പമുള്ള താരമാണ് ഹാംസിക്. 11 സീസണുകളിൽ തുടർച്ചയായി നാപോളിക്ക് വേണ്ടി സ്കോർ ചെയ്ത താരമെന്ന റെക്കോർഡും ഹാംസികിന് സ്വന്തമാണ്.

1984 മുതൽ 1991വരെയാണ് മറഡോണ നാപോളിക്കായി കളിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണിൽ സലുസ്ട്രോയേയും കവാനിയേയും ഹാംസിക് ടോപ് സ്കോറർ പട്ടികയിൽ മറികടന്നിരുന്നു. നേട്ടത്തിൽ സന്തോഷം ഉണ്ടെന്നു പറഞ്ഞാ ഹാംസിക് നേട്ടത്തേക്കാൾ ടീം ജയിച്ച് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി എന്നതിലാണ് സന്തോഷം എന്നും പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement