ഹകൻ മിലാനിൽ തുടരും, പുതിയ കരാർ ഉടൻ ഒപ്പുവെക്കും

20210607 230903
- Advertisement -

എ സി മിലാന്റെ വിശ്വസ്ഥനായ മധ്യനിര താരം ഹകൻ ചാഹനഗ്ലു ക്ലബ് വിടില്ല. മിലാൻ ഓഫർ ചെയ്ത പുതിയ കരാർ താരം ഉടൻ ഒപ്പുവെക്കും എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാലു മില്യൺ പ്രതിവർഷം ലഭിക്കുന്ന വേതന കരാർ ആകും ഹകൻ ഒപ്പുവെക്കുക. ചാഹനഗ്ലുവിന് വേണ്ടി യുവന്റസും ഇറ്റലിക്ക് നിന്ന് പുറത്ത് നിന്നുള്ള ക്ലബുകളും ഓഫറുമായി എത്തിയിരുന്നു‌

ഖത്തർ ക്ലബായ അൽ ദുഹൈൽ ൽ32 മില്യൺ മൂന്ന് വർഷത്തേക്ക് വേതനമായി നൽകുന്ന കരാർ താരത്തിന് വാഗ്ദാനം ചെയ്തിരുന്നു എങ്കിലും താരം ഓഫർ നിരസിഛു. 27കാരനായ താരം അവസാന നാലു വർഷമായി എ സി മിലാനിൽ ഉണ്ട്. ഇതിനു മുമ്പ് ജർമ്മൻ ക്ലബായ ലെവർകൂസനിലായിരുന്നു

Advertisement