മിന്നും ഫോം തുടരാൻ നാപ്പോളി

സീരി എയിൽ യുവൻ്റെസിനു വെല്ലുവിളിയാവാൻ ശ്രമിക്കുന്ന നാപ്പോളിക്ക് ദുർബലരായ ജെനോവയാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ നേടിയ 7-1 റെക്കോർഡ് ജയത്തിന് സമാനമായ പ്രകടനമാവും നാപ്പോളി പുറത്തെടുക്കാൻ ശ്രമിക്കുക. മിന്നും ഫോമിലുള്ള ക്യാപ്റ്റൻ ഹാമ്സിക്, മെർട്ടൻസ് എന്നിവരിലാണ് നാപ്പോളിയുടെ പ്രധാന പ്രതീക്ഷകൾ. ശനിയാഴ്ച്ച പുലർച്ചെ 1.15 നാണ് ഈ മത്സരം നടക്കുക.

കഴിഞ്ഞ മത്സരത്തിൽ റോമയൊടേറ്റ 4-0 ത്തിൻ്റെ കനത്ത പരാജയം മറക്കാനാവും ഫിയോറെൻ്റീന ഉഡിനേസിയെ നേരിടുക. ലീഗിൽ ഇപ്പോൾ എട്ടാമതുള്ള ഫിയോറെൻ്റീനക്ക് ഈ മത്സരത്തിലെ ഫലം വളരെ നിർണ്ണായകമാണ്. ഞായറാഴ്ച്ച പുലർച്ചെ 1.15 നാണ് ഈ മത്സരം നടക്കുക. യുവൻ്റെസ്, റോമ, മിലാൻ ടീമുകൾ തുടങ്ങിയ പ്രമുഖർ ഞായർ, തിങ്കൾ ദിവസങ്ങളിലാവും കളത്തിലിറങ്ങുക. ഇറ്റാലിയൻ സീരി എ മത്സരങ്ങൾ സോണി ഇ.എസ്.പി.എൻ, സോണി ഇ.എസ്.പി.എൻ എച്ച്.ഡി എന്നീ ചാനലുകളിൽ തൽസമയം കാണാവുന്നതാണ്.

Previous articleബയേൺ, ലെപ്സിഗ്, ഡോർട്ട്മുണ്ട് ഇറങ്ങുന്നു
Next articleഫ്രാൻസിൽ ഇഞ്ചോടിഞ്ച്, പി.എസ്.ജിയും മൊണാക്കയും ഇറങ്ങുന്നു