Site icon Fanport

അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ഇനി തിരിച്ചു പോകില്ല എന്ന് ഗോഡിൻ

ഉറുഗ്വേ ഡിഫൻഡർ ആയ ഗോഡിൻ താൻ ഇനി അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ഒരിക്കലും തിരിച്ചു പോകില്ല എന്ന് പറഞ്ഞു. തന്നോട് നിരവധി ആൾക്കാർ താൻ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മടങ്ങുമോ എന്ന് ചോദിക്കാറുണ്ട്. ഇല്ല എന്നാണ് തന്റെ ഉത്തരം. അത്ലറ്റിക്കോ മാഡ്രിഡ് തന്നെ സംബന്ധിച്ചോളം അവസാനിച്ച അദ്ധ്യായമാണ്. ഗോഡിൻ പറഞ്ഞു.

അത്ലറ്റിക്കോ മാഡ്രിഡിലെ തന്റെ സമയമാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച സമയം. അതിൽ തനിക്ക് യാതൊരു സംശയവുമില്ല. പക്ഷെ ആ കാലം കഴിഞ്ഞു. ഇപ്പോൾ താൻ വേറെ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുകയാണ് ഗോഡിൻ പറഞ്ഞു. താൻ എന്നും അത്ലറ്റിക്കോ മാഡ്രിഡ് ആരാധകനായി തുടരും എന്നും ഗോഡിൻ പറഞ്ഞു. അത്ലറ്റിക്കോ മാഡ്രിഡിൽ വിട്ട് ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ഗോഡിൻ ഇന്റർ മിലാനിൽ എത്തിയത്.

Exit mobile version