Site icon Fanport

ഗുലാമിന് വീണ്ടും പരിക്ക്, സീസൺ നഷ്ടമാകുമെന്ന് നാപോളി

നാപോളിയുടെ അൾജീരിയൻ ഡിഫൻഡർ ഫാസി ഗുലാമിന് വീണ്ടും പരിക്ക്. ഇന്നലെ ട്രെയിനിംഗിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. നീ കാപ്പിന് പരിക്കേറ്റ താരത്തിന് ഇനി സീസണിൽ കളിക്കാനാകില്ല എന്നാണ് വാർത്തകൾ. രണ്ടു മാസം മുമ്പ് മുട്ടിന് തന്നെ പരിക്കേറ്റ താരം കഴിഞ്ഞ ആഴ്ചയാണ് പരിക്ക് ഭേദമായി ടീമിനൊപ്പം ചേർന്നത്.

ലാസിയോക്കെതിരെ നടക്കുന്ന മത്സരത്തിന് ഗുലാം തിരിച്ച് ടീമിലെത്തും എന്നാണ് കരുതിയത്. എന്നാൽ പുതിയ പരിക്ക് താരത്തിന് തിരിച്ചടിയായി. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ്ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിലായിരുന്നു ആദ്യം ഗുലാമിന് പരിക്കേറ്റത്. ഇറ്റാലിയൻ ലീഗിൽ ഇപ്പോഴും ഒന്നാമതുള്ള നാപോളിക്ക് ഗുലാമിന്റെ സീസൺ അവസാനം വരെയുള്ള അഭാവം കടുത്ത വെല്ലുവിളിയാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version