സെനിത് എഫ്‌സിയുമായി പ്രീ സീസൺ മാച്ചിനൊരുങ്ങി ജെനോവ

- Advertisement -

റഷ്യൻ ക്ലബായ സെനിത് എഫ്‌സിയുമായി പ്രീ സീസൺ മാച്ചിനൊരുങ്ങി സീരി എ ക്ലബായ ജെനോവ. ജൂലൈ 17 നാണു മത്സരം നടക്കുക. ആസ്ട്രിയയിലെ ന്യൂസ്റ്റിഫ്റ്റിൽ വെച്ചാകും മത്സരം നടക്കുക. ഇറ്റാലിയൻ താരം ഡൊമെനിക്കോ ക്രിസ്‌സിറ്റോയുടെ ജെനോവയിലേക്കുള്ള മടക്കത്തിന്റെ ഭാഗമായാണ് ഈ മത്സരം ഇരു ക്ലബ്ബുകളും ചേർന്ന് തീരുമാനിച്ചത്.

2011 മുതൽ 2018 വരെ ഡൊമെനിക്കോ ക്രിസ്‌സിറ്റോ സെനിത് എഫ്‌സിയിലായിരുന്നു. ജെനോവയിൽ കളിയാരംഭിച്ച ക്രിസ്‌സിറ്റോ യുവന്റസിനും സെനിത് എഫ്സിക്കും വേണ്ടി കളിച്ചിട്ടുണ്ട്. ഇറ്റലിക്ക് വേണ്ടി 24 കളിച്ച ക്രിസ്‌സിറ്റോ ലോകകപ്പിലും അസൂറികൾക്ക് വേണ്ടി ഇറങ്ങിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement