Site icon Fanport

ടീമിന് സ്വയം വിശ്വാസം നഷ്ടപ്പെട്ടു എന്നു മിലാൻ പരിശീലൻ

എ സി മിലാൻ പ്രതിസന്ധിയിലാണെന്ന് സമ്മതിച്ച് പരിശീലകൻ ഗട്ടൂസോ. ഇന്നലെ റയൽ ബെറ്റിസിനോട് യൂറോപ്പ ലീഗിൽ പരാജയപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഗട്ടൂസോ ടീമിന് എന്താണ് സംഭവിക്കുന്നത് എന്നറിയില്ല എന്ന് പറഞ്ഞു. ടീമിന് അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സുഖമമായി കളിക്കാൻ ടീമിന് ആകുന്നില്ല കടുത്ത സമ്മർദ്ദത്തിലാണ് തന്റെ ടീമെന്നും ഗട്ടൂസോ പറഞ്ഞു.

ഇന്നലെ സ്വന്തം ഗ്രൗണ്ടിലാണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബെറ്റിസിനോട് മിലാൻ തോറ്റത്. ടീമിന്റെ മനോഭാവം തന്നെ പേടിപ്പിക്കുന്നു. ഇത്രകാലവും ഉള്ളതിനേക്കാൾ മോശം അവസ്ഥയിലാണ് ടീം ഇപ്പോൾ ഉള്ളത്‌. ഗട്ടൂസോ പറഞ്ഞു‌. താൻ താരങ്ങളോട് എന്താണ് പ്രശ്നം എന്നന്വേഷിക്കും. തന്റെ ടാക്ടിക്സും ആകാം പ്രശ്നമെന്നും ഗട്ടൂസോ പറഞ്ഞു‌.

Exit mobile version