ഗട്ടുസോ ഇനി നാപോളിയുടെ പരിശീലകൻ

- Advertisement -

എ സി മിലാൻ ഇതിഹാസം ഗട്ടുസോ ഇനി നാപോളിയുടെ പരിശീൽകൻ. ഇന്നലെ മുൻ പരിശീലകൻ ആയിരുന്ന കാർലോ ആഞ്ചലോട്ടിയെ നാപോളി പുറത്താക്കിയിരുന്നു. ആ സ്ഥാനത്തേക്കാണ് ഇപ്പോൾ ഗട്ടുസോ എത്തുന്നത്. 2021വരെയുള്ള കരാറാണ് ഗട്ടുസോ നാപോളിയുമായി ഒപ്പുവെക്കുന്നത്. ആദ്യം ആറു മാസത്തെ കരാറും തുടർന്ന് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കരാർ പുതുക്കാനുമാണ് നാപോളി തീരുമാനിച്ചിരിക്കുന്നത്.

ലീഗിൽ ഫോമിൽ അല്ല നാപോളി എന്നതാണ് ആഞ്ചലോട്ടിയുടെ ജോലി പോകാൻ കാരണം. ഇറ്റാലിയൻ ലീഗിൽ ഏഴാം സ്ഥാനത്താണ് നാപോളി ഉള്ളത്. അവസാന രണ്ടു മാസത്തിൽ ലീഗിൽ ഒരു മത്സരം പോലും വിജയിക്കാൻ നാപോളിക്ക് ആയിട്ടില്ല. മിലാൻ ഇതിഹാസം ആണ് എന്നതു കൊണ്ട് തന്നെ ഗട്ടുസോയെ നാപോളി ആരാധകർ സ്വീകരിക്കുമോ എന്നതാകും ഫുട്ബോൾ നിരീക്ഷകർ ഉറ്റു നോക്കുന്നത്. മിലാനിൽ പരിശീലകനായിരിക്കെ അത്ര മികച്ച പ്രകടനമായിരുന്നില്ല ഗട്ടുസോ നടത്തിയതും.

Advertisement