Site icon Fanport

ടോപ്പ് ഫോർ അല്ലെങ്കിൽ ഗെറ്റ് ഔട്ട്, ഗട്ടൂസോയുടെ മുന്നിൽ പുതിയ ചലഞ്ച്

ഇറ്റലിയിൽ ഗട്ടൂസോയ്ക്ക് പുതിയ ചലഞ്ച്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയില്ലെങ്കിൽ എ.സി മിലാൻ പരിശീലകൻ സ്ഥാനം തെറിക്കുമെന്നാണ് ഇറ്റലിയിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ടോപ്പ് ഫോറിൽ എത്തിയില്ലെങ്കിൽ മിലാന്റെ പരിശീലക സ്ഥാനം ഗട്ടൂസോയ്ക്ക് നഷ്ടമാകും. യൂറോപ്പ ലീഗിൽ നിന്നും ഗ്രൂപ്പ് സ്റ്റേജിൽ തോറ്റ് പുറത്ത് പോകേണ്ടി വന്നു മിലാന്.

എന്നാൽ കോപ്പ ഇറ്റാലിയയിൽ ലാസിയോക്ക്എതിരെ സെമി ഫൈനൽ ബർത്ത് ഉറപ്പിക്കാൻ മിലാന് സാധിച്ചു. അതെ സമയം സീരി എ യിൽ നാലാം സ്ഥാനത്തേക്ക് കടുത്ത പോരാട്ടമാണ്. റോമാ, അറ്റലാന്റ,ലാസിയോ എന്നി ടീമുകളാണ് മിലാന്റെ പിന്നാലെ ഉള്ളത്.

Exit mobile version