റോമയുടെ പരിശീലകനായി ഫൊൻസെക!!

എ എസ് റോമയുടെ പരിശീലകനായി പോളോ ഫൊൻസെക ചുമതലയേറ്റു. ഫഫിൻസെകയുമായി കരാറിൽ ഒപ്പിട്ടതായി എ എസ് റോമ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രൈൻ ക്ലബായ ശക്തറിന്റെ പരിശീലക സ്ഥാനം ഉപേക്ഷിച്ചാണ് ഫൊൻസെക റോമയിൽ എത്തുന്നത്. ഉക്രൈനിൽ ശക്തറിനൊപ്പം ഫൊൻസെക നടത്തിയ പ്രസിംഗ് ഫുട്ബോൾ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

4-2-3-1 ഫോർമേഷനിൽ കളിക്കുന്ന ഫൊൻസെകയുടെ രീതി അറ്റാക്കിംഗ് ഫുട്ബോൾ ഇഷ്ടപ്പെടുന്ന ഏവരെയും ആകർഷിക്കുന്ന ഒന്നാണ്. 90 മിനുട്ടും എതിരാളികളെ പ്രസ് ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ടാക്ടിക്സ്. 2016ൽ ശക്തർ ക്ലബിന്റെ ചുമതലയേറ്റ ഫൊൻസെക പിന്നീട് ഇങ്ങോട്ടുള്ള മൂന്ന് സീസണിലും ഉക്രൈനിലെ ചാമ്പ്യന്മാരായി. മൂന്ന് സീസണിനിടെ ഏഴു കിരീടങ്ങൾ ശക്തർ നേടുകയും ചെയ്തു. മുമൊ പോർട്ടോ, ബ്രാഗ തുടങ്ങിയ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്.

റോമയെ തിരികെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കുക ആകും ഫൊൻസെകയുടെ ആദ്യ ചുമതല. പരിശീലകനും പിന്നാലെ വൻ സൈനിംഗുകളും റോമ നടത്തിയേക്കും.