
സീരി എ വമ്പന്മാരായ എ സി മിലാനിൽ നിക്ഷേപം നടത്താൻ അമേരിക്കൻ ഇൻവെസ്റ്ററായ ജോൺ ജെ ഫിഷർ. മുപ്പത്തിയഞ്ച് ശതമാനത്തോളം ഓഹരികൾ സ്വന്തമാക്കാനാണ് ഫിഷർ ശ്രമിക്കുന്നത്. സ്കോട്ടിഷ് ക്ലബായ സെൽറ്റിക്ക് എഫ്സിയിലും സാൻ ജോസ് ഏർത്ക്വാക്സിലും അദ്ദേഹത്തിന് നിക്ഷേപമുണ്ട്. മേജർ ലീഗ് ബേസ്ബാൾ ടീമായ ഓക്ക് ലാൻഡ് അത്ലറ്റിക്സിന്റെ ഭൂരിഭാഗം ഷെയറുകളും ഫിഷറിന്റെ പേരിലാണ്.
ഫിനാൻഷ്യൽ ഫെയർ പ്ലേ ലംഘിച്ചതിന് പിഴയൊടുക്കുവാൻ കാത്തിരിക്കുകയാണ് മിലാൻ. യൂറോപ്പ ലീഗ് യോഗ്യത നേടിയ മിലാൻ അയോഗ്യരാക്കാൻ വരെ സാധ്യതയുണ്ട്. യുവേഫയുടെ അന്തിമ വിധിക്കായി കത്ത് നിൽക്കുകയാണ് മിലാൻ . യുവേഫയുടെ സാങ്ഷൻ മിലാന്റെ സമ്മർ ട്രാൻസ്ഫർ മാർക്കറ്റിനെ ബാധിച്ചിട്ടുണ്ട്. യുവേഫ ഡിസിപ്ലിനറി കമ്മറ്റി തീരുമാനം എടുക്കുന്നതിനു മുൻപ് ഓഹരി കൈമാറ്റം നടത്താനാണ് മിലാൻ മാനേജ്മെന്റിന്റെ ശ്രമം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
