ആസ്റ്റോരിക്ക് ഫിയറൊന്റീനയുടെ വിജയ സല്യൂട്ട്

- Advertisement -

കഴിഞ്ഞ ആഴ്ച ലോകത്തെ വിടപറഞ്ഞ ക്യാപ്റ്റൻ ആസ്റ്റോരി ഇല്ലാതെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഫിയറൊന്റീനയ്ക്ക് ജയം. ബെനവെന്റോയെ നേരിട്ട ഫിയറൊന്റീന എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം ക്യാപ്റ്റന് തന്നെ സമർപ്പിച്ചു.


ആസ്റ്റോരിക്ക് പകരം ആദ്യ ഇലവനിൽ ഡിഫൻസിലേക്ക് എത്തിഉഅ ഹ്യൂഗോ ആണ് വിജയ ഗോൾ നേടിയത്. ഗോൾ നേടിയ ഹ്യൂഗോ അസ്റ്റോരിയുട്ർ ജേഴ്സിക്ക് സല്യൂട്ട് ചെയ്താണ് ഗോൾ ആഹ്ലാദിച്ചത്. ആസ്റ്റോരിയുടെ ജേഴ്സി നമ്പറായ 13ആം മിനുട്ടിൽ മത്സരം നിർത്തി തരത്തെ ആദരിക്കാനും ഇരുടീമുകളും തയ്യാറായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement