ഇബ്രാഹിമോവിവചിന്റെ പരിക്ക് സാരമുള്ളതല്ല, യൂറോ കപ്പിനുണ്ടാകും

Img 20210510 185338

ഇന്നലെ യുവന്റസിന് എതിരായ മത്സരത്തിൽ ഇബ്രഹിമോവിചിന് പരിക്കേറ്റത് വലിയ ആശങ്ക ഫുട്ബോൾ ആരാധകരിൽ ഉണ്ടാക്കിയിരുന്നു. മുട്ടിന് പരിക്കേറ്റ ഇബ്ര ഉടൻ തന്നെ കളം വിട്ടിരുന്നു. എന്നാൽ ഇബ്രഹിമോവിചിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോർട്ടുകൾ. ഇബ്രാഹിമോവിച് ഇനി ഈ സീസണിൽ എ സി മിലാനായി കളിക്കുമോ എന്നത് പക്ഷെ സംശയമാണ്. ടൊറിനോയ്ക്കും കലിയരിക്കും എതിരായ മത്സരങ്ങൾ എന്തായാലും ഇബ്രയ്ക്ക് നഷ്ടമാകും. എ സി മിലാൻ ഇബ്രഹിമോവിച് ഇല്ലാതെ തന്നെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാമെന്ന വിശ്വാസത്തിലാണ്.
ഇബ്രാഹിമോവിച് ഈ സീസണിൽ പലപ്പോഴായി പരിക്ക് കാരണം പുറത്തിരുന്നിട്ടുണ്ട്. എങ്ങനെ ആയാലും ഇബ്രഹിമോവിച് സ്വീഡനൊപ്പം യൂറോ കപ്പ് കളിക്കാൻ ഉണ്ടാകു. പരിക്ക് രണ്ടാഴ്ചയിൽ കൂടുതൽ ഇബ്രയെ പുറത്തിരുത്തില്ല.

Previous articleചെൽസിക്കെതിരായ തോൽവികൾ ചാമ്പ്യൻസ് ലീഗ് ഫൈനലിനെ ബാധിക്കില്ലെന്ന് ഗ്വാർഡിയോള
Next articleഇന്ത്യയുടെ ശ്രീലങ്കന്‍ ടൂര്‍, ഫിക്സ്ച്ചറുകള്‍ തയ്യാര്‍