Site icon Fanport

ഇന്റർ മിലാൻ ഇറ്റാലിയൻ കിരീടം നേടുമെന്നുറപ്പിച്ച് സാമുവൽ എറ്റൂ

ഇറ്റാലിയൻ കിരീടം ഇന്റർ മിലാൻ നേടുമെന്ന് ഉറപ്പിച്ച് പറഞ്ഞ് സാമുവൽ എറ്റൂ. ഇത്തവണ അന്റോണിയോ കോണ്ടേയുടെ കീഴിൽ ഇന്റർ മിലാൻ സീരി എ കിരീടം ചൂടുമെന്നാണ് എറ്റൂ പറയുന്നത്. ഇന്റർ മിലാന് വേണ്ടി ജോസെ മൗറീഞ്ഞൊയുടെ കീഴിൽ യൂറോപ്യൻ കിരീടം അടക്കം ട്രെബിൾ നേടീയ താരമാണ് ഏറ്റു. 2009-10 സീസണിൽ ബാഴ്സയിൽ നിന്നും ഇന്ററിൽ എത്തിയ എറ്റൂ തുടർച്ചയായി ചാമ്പ്യൻസ് ലീഗ് രണ്ട് റ്റീമുകൾക്ക്ക്ക് വേണ്ടീ നേടുന്ന താരം കൂടിയായി.

ഇന്റർ മിലാൻ കഴിഞ്ഞ ആഴ്ച്ച ലാസിയോയോട് പരാജയപ്പെട്ടെങ്കിലും ഒരു തിരിച്ച് വരവ് നടത്തി കിരീടം നേടും എന്ന് തന്നെയാണ് എറ്റൂ പറയുന്നത്. ഇറ്റാലിയൻ ഫുട്ബോളീൽ ഇന്റർ മിലാന് നഷ്ടപ്പെട്ട ആ ബഹുമാനം വീണ്ടെടുക്കാൻ കോണ്ടേയുടെ കീഴിൽ ടീമിന് സാധിച്ചെന്നും സാമുവൽ എറ്റു പറഞ്ഞു.

Exit mobile version