Site icon Fanport

ഇനി ഇംഗ്ലണ്ടിൽ കളിക്കാൻ ആഗ്രഹമില്ല എന്ന് ലുകാകു

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഇറ്റലിയിലേക്ക് പോയ ലുകാകു താൻ ഇംഗ്ലീഷ് ഫുട്ബോളിലേക്ക് ഇനി മടങ്ങി വരുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞു. എവർട്ടൺ അടക്കമുള്ള ക്ലബിൽ തനിക്ക് നല്ല കാലമായിരുന്നു എങ്കിലും താൻ അവിടേക്ക് ഒന്നും മടങ്ങാൻ ആഗ്രഹിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇറ്റലിയിൽ കാര്യങ്ങൾ നല്ല രീതിയിലാണ് പോകുന്നത് എന്നും ഇവിടെ ഒരോ ആഴ്ചയും വൻ പോരാട്ടമാണ് മുന്നിൽ ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.

എവർട്ടണിലെ തന്റെ കാലം ഗംഭീരമായിരുന്നു എന്ന് പറഞ്ഞ് ലുകാകു തന്നെ ഇംഗ്ലീഷ് ഫുട്ബോളിലേക്ക് കൊണ്ടു വന്നതിന് ചെൽസിക്ക് നന്ദി പറഞ്ഞു. ഒപ്പം ചാമ്പ്യൻസ് ലീഗ് പോലുള്ള വലിയ ഘട്ടത്തിലേക്ക് താൻ എത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെ ആയതിനാൽ ആ കാലവും നല്ലതായി തന്നെയാണ് താൻ കണക്കാക്കുന്നത് എന്നും പറഞ്ഞു.

Exit mobile version