തുടർച്ചയായ നാലാം ജയവുമായി റോമ

സീരി എ യിൽ റോമയ്ക്ക് വീണ്ടും ജയം. സമീപകാലത്തെ ഏറ്റവും മോശം തുടക്കത്തിൽ സീസൺ ആരംഭിച്ച റോമ മത്സരത്തിലേക്ക് തിരിച്ചു വരുന്നു. തുടർച്ചയായ നാലാം ജയമാണ് റോമ നേടിയത്. ഇത്തവണ റോമൻ സാമ്രാജ്യത്തിനു മുന്നിൽ കീഴടങ്ങിയത് എംപോളിയാണ്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് റോമയുടെ വിജയം. സ്റ്റീവൻ എൻസൻസിയും എഡിൻ ജക്കോയുമാണ് റോമയ്ക്ക് വേണ്ടി ഗോളടിച്ചത്.

പെനാൽറ്റി നഷ്ടപ്പെടുത്തിയ എംപോളി നിരവധി അവസരങ്ങളാണ് നഷ്ടമാക്കിയത്. പെല്ലെഗ്രിനിയുടെ അസിസ്റ്റിലാണ് മത്സരത്തിന്റെ മുപ്പത്തിയാറാം മിനുട്ടിൽ എൻസൻസി സ്‌കോർ ചെയ്തത്. ജക്കോയുടെ ഗോൾ പിറന്നത് രണ്ടാം പകുതിയിലാണ്. എൽ ഷരാവിയാണ് ജക്കോയുടെ ഗോളിന് വഴിയൊരുക്കിയത്. ഈ വിജയത്തോടു കൂടി യുവന്റസിനും നാപോളിക്കും പിന്നിലായി മൂന്നാം സ്ഥാനത്തെത്തി റോമ.

Exit mobile version