Site icon Fanport

എമിറെ ചാന് പരിക്ക്, ചാമ്പ്യൻസ് ലീഗ് നഷ്ടമാകും

അടുത്ത ആഴ്ച ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരം കളിക്കേണ്ടതായുള്ള യുവന്റസിന് തിരിച്ചടി. മധ്യനിര താരം എമിറെ ചാന് ഏറ്റ പരിക്കാണ് യുവന്റസിന്റെ പുതിയ പ്രശ്നം. ഇന്നലെ എ സി മിലാനെതിരെ കളിക്കുമ്പോൾ ആയിരുന്നു ചാന് പരിക്കേറ്റ് കളം വിടേണ്ടി വന്നത്. ആങ്കിളിനാണ് ചാന് പരിക്കേറ്റത് എന്നും ഉടൻ കളിക്കുന്ന കാര്യം സംശയമാണെന്നും മത്സര ശേഷം അലെഗ്രി പറഞ്ഞു.

10ആം തീയതി അയാക്സിനെ ആണ് യുവന്റസിന് നേരിടാൻ ഉള്ളത്. അയാക്സിനെതിരായ മത്സരത്തിൽ പക്ഷെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകും എന്ന് അലെഗ്രി സൂചന നൽകി. റൊണാൾഡോ ശക്തമായി തിരിച്ചുവരും എന്നാണ് അലെഗ്രി പറഞ്ഞത്. ഇന്നലെ നടന്ന മത്സരത്തിൽ വിശ്രമം നൽകിയ കെല്ലിനിയും അയാക്സിനെതിരെ ഉണ്ടാകും.

Exit mobile version