Site icon Fanport

എഡിൻ ജെക്കോയുടെ ഇരട്ടഗോളുകൾ, ജയം കണ്ടു ഇന്റർ മിലാൻ

ഇറ്റാലിയൻ സീരി എയിൽ അപകടകാരികൾ ആയ സസുവോളയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഇന്റർ മിലാൻ. സ്വന്തം മൈതാനത്ത് നേരിയ ആധിപത്യം സസുവോളക്ക് ആയിരുന്നു മത്സരത്തിൽ ഉണ്ടായിരുന്നത്. എന്നാൽ 44 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ ഡംഫ്രെയ്‌സിന്റെ ക്രോസിൽ നിന്നു ജെക്കോ ഇന്ററിന് ആദ്യ ഗോൾ സമ്മാനിച്ചു.

ഇന്റർ മിലാൻ

രണ്ടാം പകുതിയിൽ 60 മത്തെ മിനിറ്റിൽ റോജറിയോയുടെ ക്രോസിൽ നിന്നു വോളിയിലൂടെ ഗോൾ നേടിയ ഡേവിഡ് ഫ്രാറ്റസി ആതിഥേയർക്ക് അർഹിച്ച സമനില നൽകി. എന്നാൽ 75 മത്തെ മിനിറ്റിൽ ഹെൻറിക് മിഖ്യത്യാരന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ജെക്കോ ഇന്ററിന് ജയം സമ്മാനിക്കുക ആയിരുന്നു. അത്ര വലിയ മികവ് പുലർത്തിയില്ലെങ്കിലും സീരി എയിൽ 100 ഗോളുകൾ തികച്ച ജെക്കോയുടെ മികവ് ആണ് ഇന്ററിന് വിജയം സമ്മാനിച്ചത്. നിലവിൽ ഇന്റർ ലീഗിൽ ഏഴാമതും സസുവോള ഒമ്പതാം സ്ഥാനത്തും ആണ്.

Exit mobile version