റുഗാനിയും ഡിബാലയും കൊറോണ നെഗറ്റീവ് ആയി

യുവന്റസ് ക്യാമ്പിൽ നിന്ന് ആശ്വാസ വാർത്ത. യുവന്റസ് സ്ക്വാഡിൽ കൊറോണ പോസിറ്റീവ് ആയിരുന്ന രണ്ട് താരങ്ങൾ നെഗറ്റീവ് ആയിരിക്കുകയാണ്. ടീമിൽ ആദ്യ കൊറോണ റിപ്പോർട്ട് ചെയ്തിരുന്ന റുഗാനിയുടെയും ഒപ്പം ഡിബാലയുടെയും ടെസ്റ്റ് ഇന്നലെ നെഗറ്റീവ് ആയി. ഡിബാല നേരത്തെ തന്നെ രോഗ ലക്ഷണങ്ങൾ പോയി എന്നും ആരോഗ്യം വീണ്ടെടുത്തു എന്നും പറഞ്ഞിരുന്നു.

ഇപ്പോൾ ടെസ്റ്റുകൾ നെഗറ്റീബ് ആയി എങ്കിലും ഇരുവരും ക്വാർന്റൈനിൽ തന്നെ തുടരണം. ഇനിയും ഒരു ടെസ്റ്റ് കൂടെ നടത്തിയതിനു ശേഷം മാത്രമെ ഇരുവർക്കും ആൾക്കാരുമായി ഇടപഴകാൻ അനുവാദം ലഭിക്കുകയുള്ളൂ.

Previous articleകടുപ്പിച്ച് പാകിസ്ഥാൻ, ഐ.പി.എൽ ഉൾക്കൊള്ളിക്കാൻ ഏഷ്യ കപ്പ് റദ്ദാക്കാൻ അനുവദിക്കില്ല
Next articleരോഹിത് ശർമ്മയുടെ അനായാസ ബാറ്റിംഗ് അതിശയിപ്പിക്കുന്നതെന്ന് ജോസ് ബട്ലർ