“ഇത് പ്രയാസകരമായ സീസൺ, അടുത്ത സീസണിൽ യുവന്റസ് തിരികെ വരും” – ഡിബാല

ഈ സീസണിൽ യുവന്റസിന് ഇനി സീരി എ കിരീട സാധ്യത ഇല്ല എന്നും കിരീടം ഇന്റർ മിലാൻ കൊണ്ടു പോകും എന്നും യുവന്റസ് താരം ഡിബാല. ഇത് ടീം പ്രയാസപ്പെട്ട വർഷമാണ്. എങ്കിലും നാപോളിയെ തോൽപ്പിച്ച് ഇറ്റാലിയൻ സൂപ്പർ കപ്പ് നേടാൻ തങ്ങൾക്കു കഴിഞ്ഞു. ഇനി അറ്റലാന്റയ്ക്ക് എതിരെ ഇറ്റാലിയൻ കപ്പ് ഫൈനലും ഉണ്ട്. ഡിബാല പറയുന്നു. എങ്കിലും സീരി എ കിരീടം നഷ്ടമാകുന്നത് പ്രയാസകരമാണ്. അദ്ദേഹം പറഞ്ഞു.

അവസാന 9 വർഷവും യുവന്റസ് ആയിരുന്നു സീരി എ കിരീടം നേടിയിരുന്നത്. ഈ വർഷം പിർലോക്ക് കീഴിൽ ഇറങ്ങിയ യുവന്റസിന് സ്ഥിരതയാർന്ന പ്രകടനം നടത്താനെ ആയിരുന്നില്ല. ടീമിൽ ഒരുപാട് മാറ്റങ്ങൾ വന്നു എന്നും അതാണ് പ്രശ്നമായത് എന്നും ഡിബാല പറഞ്ഞു. അടുത്ത സീസണിൽ ക്ലബ് ശക്തമായി തിരിച്ചുവരും എന്നും അദ്ദേഹം പറഞ്ഞു. യുവന്റസിന് മാത്രമല്ല ഡിബാലക്കും ഇത് ദയനീയ സീസൺ ആയിരുന്നു.

Exit mobile version